പാർട്ടിയിൽ ചേരുന്നതിന് മുൻപേ മുഖ്യമന്ത്രിയാക്കണം : ഇയാൾക്ക് സുഖമില്ലേ ?

പാർട്ടിയിൽ ചേരുന്നതിന് മുൻപേ മുഖ്യമന്ത്രിയാക്കണം : ഇയാൾക്ക് സുഖമില്ലേ ?

കേരളത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു.  ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാകും പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനം കടക്കെണിയിലാണ്, കിഫ്ബി സംസ്ഥാനത്തോട് ചെയ്തിരിക്കുന്നത് വലിയ ദ്രോഹമാണ്. ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനാകും . അനുമതി ലഭിച്ച പല റെയില്‍വേ പ്രോജക്റ്റും എല്‍.ഡി.എഫ്. സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചെന്നും അദ്ദേഹം ആരോപിച്ചു .

ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.

കൊള്ളാം . അദ്ദേഹത്തിൻറെ വിഷൻ നല്ലതാണ് . പക്ഷെ മുഖ്യമന്ത്രി ആകണമെന്ന് പറഞ്ഞത് ആണ് മനസ്സിലാകാത്തത് . അത് ഒരു അതിമോഹമല്ലേ ? അങ്ങനെ ആർക്കും കേറിവന്ന് ഇരിക്കാൻ പറ്റിയ കസേരയാണോ മുഖ്യമന്ത്രിക്കസേര . ആ മോഹം ഒരിക്കലും നടക്കാത്തതാണെന്ന് ശ്രീധരന് തന്നെ അറിയാം .

പിന്നെന്താണ് ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് ഒരു പിടിയും കിട്ടുന്നില്ല . ഇനി അദ്ദേഹത്തിന് വല്ല അസുഖവുമുണ്ടോ ? ഇത്രയും നാൾ പാലം പണിയും മറ്റുമായി നടന്ന് തലയിൽ വെയിലുകൊണ്ട് വല്ല കുഴപ്പവും സംഭവിച്ചോ ? സംശയം ഇല്ലാതെയില്ല .

ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നു പറഞ്ഞത് നന്നായി . കാരണം ഗവർണറാകാൻ ഒരു പാട് നേതാക്കൾ ക്യു നിൽക്കുവാണ് . കേരളത്തിൽ പയറ്റി കുഴഞ്ഞു ജടയും കൊഴിഞ്ഞ സിംഹങ്ങളെ പുനരധിവസിപ്പിക്കുന്ന ഒരു ഗവർണർ സ്ഥാനമുണ്ടല്ലോ ? മിസോറാം .

മിസോറാമിൽ പോകാൻ തയ്യാറെടുത്തു നിൽക്കുന്ന ഒരു ഡസനോളം നേതാക്കൾ കേരളത്തിൽ വരിവരിയായി നിൽക്കുവല്ലേ . അതറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രീധരൻ പറഞ്ഞത് . അത് വേണ്ടായെന്നും താല്പര്യമില്ലെന്നും .

ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയത്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെ ഞായാറാഴ്ച അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പി.യില്‍ ചേരുമെന്നാണ് പറയുന്നത് . സംസ്ഥാന സര്‍ക്കാരന്റെ പല പ്രവര്‍ത്തനങ്ങളേയും വിമര്‍ശിച്ചുകൊണ്ടാണ് ബി.ജെ.പിയില്‍ ചേരുമെന്ന് ശ്രീധരന്‍ പറഞ്ഞത്.

നിലമ്പൂര്‍ നഞ്ചംകോട് ലൈന്‍, തിരുവന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ തുടങ്ങിയ പ്രോജക്ടുകള്‍ ഈ സര്‍കകാര്‍ വേണ്ടെന്നു വെച്ചു. ശരിക്കും സംസ്ഥാനത്തിന് ആവശ്യമായ പ്രോജക്റ്റുകള്‍ എടുക്കുന്നില്ല. പകരം, അവര്‍ക്ക് സൗകര്യം പോലെ, പേര് വര്‍ദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരന്‍ ആരോപിച്ചു .

‘കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്‍ക്കാര്‍. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല.

അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.’-ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ പ്രളയമുണ്ടായതിന്റെ കാരണം ഇതുവരെ സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ല. ഇതൊരു മനുഷ്യനിര്‍മിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും, ഇനി വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണം.

എന്നാല്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നു മാത്രമല്ല പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുമില്ല. പിന്നെങ്ങനെയാണ് പുനരധിവാസം സര്‍ക്കാറിന്റെ നേട്ടമായി പറയാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ബി ജെ പിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് ബി ജെ പിയിൽ ചേരുന്നത്. പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും ഇ ശ്രീധരൻ സൂചിപ്പിച്ചു.

‘സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാളെന്ന പ്രതിച്ഛായയുള്ള താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്ക് പാർട്ടിയിലേക്കുണ്ടാവും. ബി.ജെ.പിയുടെ ഇമേജ് വർദ്ധിക്കും. അധികാരം ജനസേവനത്തിന് അനിവാര്യമാണ്.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു. ബി.ജെ.പിക്ക് മാത്രമേ കേരളത്തിൽ ഇനിയെന്തെങ്കിലും ചെയ്യാനാവൂ. എൽ.ഡി.എഫിനും യു.ഡി.എഫിനും കേരളത്തിന്റെ വികസനത്തിൽ താത്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇങ്ങനെ പോയാൽ ഇപ്പോഴത്തെ പല നേതാക്കളും വീട്ടിലിരിക്കേണ്ടി വരും . പാർട്ടിയിൽ ചേരുന്നതിന് മുൻപേ അധികാരമാണ് ലക്‌ഷ്യം . ഇങ്ങനെയാണെങ്കിൽ സുരേന്ദ്രാ താങ്കൾ ഒരുപാട് വിയർക്കേണ്ടി വരും . താങ്കൾ വെറുതെയാ വെള്ളം കോരുന്നത് .

താങ്കൾ യാത്രയും നടത്തി പ്രചാരണവും നടത്തി ഇവരെയൊക്കെ ജയിപ്പിച്ചു നിയമസഭയിലെത്തിച്ചാൽ അവിടെകൊണ്ടു തീരും സുരേന്ദ്രാ . വേലിയേൽ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തിടണോ ? ആലോചിക്ക് , നന്നായി ആലോചിക്ക് .

Leave A Reply
error: Content is protected !!