‘വൈഫ് ഓഫ് ദ ഇയര്‍’ ; സൂം മീറ്റിങ്ങിലായിരുന്ന ഭർത്താവിന് ഭാര്യയുടെ സ്നേഹചുംബനം : വിഡിയോ വൈറൽ

‘വൈഫ് ഓഫ് ദ ഇയര്‍’ ; സൂം മീറ്റിങ്ങിലായിരുന്ന ഭർത്താവിന് ഭാര്യയുടെ സ്നേഹചുംബനം : വിഡിയോ വൈറൽ

മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഭര്‍ത്താവിനരികിലെത്തി ചുംബനം നല്‍കാന്‍ ശ്രമിച്ച ഭാര്യയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് . ചെറുപ്പക്കാരോ നവദമ്പതിമാരോ അല്ല വീഡിയോയിലുള്ളത് എന്നതാണ് ഹൈലൈറ്റ്.

‘സൂം കോള്‍…ആഹാ രസകരം’ എന്ന കുറിപ്പോടെ വ്യവസായ പ്രമുഖന്‍ ഹര്‍ഷ് ഗോയെങ്കയാണ് പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കു വെച്ചത്.

ലാപ് ടോപ്പിന് മുന്നിലിരുന്ന ഹെഡ്‌ഫോണ്‍ വെച്ച് ഗൗരവത്തില്‍ സംസാരിക്കുന്ന ഭര്‍ത്താവിനെയാണ് ആദ്യം കാണുക. പെട്ടെന്നാണ് അദ്ദേഹത്തിന്റെ സമീപത്തേക്ക് ചുംബിക്കാനായി ഭാര്യ ശ്രമിച്ചത് . ഒഴിഞ്ഞു മാറുന്ന ഭര്‍ത്താവ് ഭാര്യയോടെ എന്തായിത്, ക്യാമറ ഓണാണെന്നറിയില്ലേ എന്നു ചോദിക്കുന്നതും കാണാം. എന്നാല്‍ ക്യാമറ ഓണാണോയെന്ന കാര്യത്തില്‍ സംശയമുള്ള പോലെ ഭാര്യ ലാപ്‌ടോപ്പിലേക്ക് നോക്കുന്നതും പുഞ്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ് .

അതെ സമയം വീഡിയോ നന്നായി ആസ്വദിച്ച ആനന്ദ് മഹേന്ദ്ര ഹര്‍ഷ് ഗോയെങ്കയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. ‘വൈഫ് ഓഫ് ദ ഇയര്‍’ ആയി ആ വനിതയെ താന്‍ നാമനിര്‍ദേശം ചെയ്യുകയാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. ആ ഭര്‍ത്താവ് ദുര്‍മുഖം കാട്ടിയില്ലായിരുന്നെങ്കില്‍ ഈ വര്‍ഷത്തെ മികച്ച ദമ്പതിമാരായി ഇവരെ നോമിനേറ്റ് ചെയ്യുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത് .കുറച്ചൊക്കെ റൊമാന്റിക്കാവുന്നതില്‍ തെറ്റില്ലെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍. ചില മെക്കാനിക്കല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ഇത്തരം മധുര നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കഴിയില്ലെന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ സ്വകാര്യനിമിഷത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത് ശരിയായില്ല എന്നും ചില അഭിപ്രായങ്ങൾ പുറത്ത് വന്നു .

എന്തായാലും കാലമെത്ര കഴിഞ്ഞാലും ദാമ്പത്യജീവിതത്തില്‍ ഇത്തരം മധുരനിമിഷങ്ങള്‍ ഉണ്ടാവണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം . അതേസമയം ഈ വീഡിയോയിലുള്ള ദമ്പതിമാരുടെ വ്യക്തിഗത വിവരങ്ങൾ ലഭ്യമല്ല .

Leave A Reply
error: Content is protected !!