സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ സൗ​ദി​യെ മുൻ നിരയിലെത്തിച്ചു : മു​ന അ​ൽ​ഗാം​ദി

സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ സൗ​ദി​യെ മുൻ നിരയിലെത്തിച്ചു : മു​ന അ​ൽ​ഗാം​ദി

ജി​ദ്ദ: സൗ​ദി​ അറേബിയയിൽ ഈ​യി​ടെ ന​ട​പ്പാ​ക്കി​യ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ളും തുടർന്ന് സ്ത്രീ​ക​ൾ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ​തും ഈ ​മേ​ഖ​ല​യി​ൽ 190 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ രാ​ജ്യ​ത്തെ പ്രഥമ സ്ഥാനത്തെത്തിച്ചതായി ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ സൗ​ദി പ്ര​തി​നി​ധി മു​ന അ​ൽ​ഗാം​ദി പ​റ​ഞ്ഞു. യു.​എ​ൻ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ഓ​ഫ് വു​മ​ൺ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലെ ആ​ദ്യ സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണം, ലിം​ഗ​സ​മ​ത്വം, സാ​മ്പ​ത്തി​ക മു​ന്നേ​റ്റം എ​ന്നി​വ ഈ ​പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്.

കോ​വി​ഡ് പ്രതിസന്ധിയിലും ആ​ഭ്യ​ന്ത​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും ന​യ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി, സ്ത്രീ​ക​ളെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും സ​മൂ​ഹ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ഫ​ല​പ്ര​ദ​മാ​യ പ​ങ്കാ​ളി​യാ​യി അ​വ​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും യു.​എ​ന്നിന്റെ റ ഫ​ല​പ്ര​ദ​മാ​യ പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തിന്റെ റ സ​മ്പൂ​ർ​ണ പ്ര​തി​ബ​ദ്ധ​ത അ​വ​ർ ആ​വ​ർ​ത്തി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രിയിൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​യി​ട്ടും, സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ലി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കും പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രാ​ജ്യം സാ​ക്ഷ്യം​വ​ഹി​ക്കു​ക​യാ​ണെ​ന്നും മു​ന പ​റ​ഞ്ഞു. സൗ​ദി സ്ത്രീ​ക​ളു​ടെ ജോ​ലി​സ്ഥ​ലം, സം​രം​ഭ​ക​ത്വം, പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​വ​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​െൻറ​യും സ​മൂ​ഹ​ത്തി​െൻറ പു​രോ​ഗ​തി​യി​ലും സാ​മ്പ​ത്തി​ക വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും അ​വ​രു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ​യും പ്രാ​ധാ​ന്യം അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

അതെ സമയം ലിം​ഗ​വി​വേ​ച​ന​ത്തി​ൽ നി​ന്നും ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്നും സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള നി​യ​മ​നി​ർ​മാ​ണ​വും ക്രി​മി​ന​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു- സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ജോ​ലി​സ്ഥ​ല​ത്തു​ള്ള ലൈം​ഗി​ക പീ​ഡ​നം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി ക​ർ​ശ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്.മു​ന അ​ൽ​ഗാം​ദി കൂട്ടിച്ചേർത്തു .

Leave A Reply
error: Content is protected !!