നെയ്യാറ്റിൻകരയിൽ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു

നെയ്യാറ്റിൻകരയിൽ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നിൽ സദാചാര ഗുണ്ടായിസമെന്ന് പരാതി. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി അക്ഷര(38) ആണ് ആത്മഹത്യ ചെയ്തത്. കൈയ്യുടെ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി.

കഴിഞ്ഞ ദിവസം രാത്രി അക്ഷയുടെ ഭർത്താവിനെ കാണാൻ കൂട്ടുകാരൻ വരികയും അക്ഷയയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ ഇയാളെ തടഞ്ഞു നിർത്തുകയും അക്ഷയയെ അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബ.ന്ധുക്കളുടെ പരാതി.

യുവാവിനെ തടഞ്ഞു നിർത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു.

Leave A Reply
error: Content is protected !!