മാസ്‌ക് ധരിക്കാതെ ഭാര്യക്കൊപ്പം ബൈക്കിൽ ; ​ വിവേക്​ ഒബ്​റോയിക്ക് പിഴയിട്ട്​ മുംബൈ പൊലീസ്​

മാസ്‌ക് ധരിക്കാതെ ഭാര്യക്കൊപ്പം ബൈക്കിൽ ; ​ വിവേക്​ ഒബ്​റോയിക്ക് പിഴയിട്ട്​ മുംബൈ പൊലീസ്​

മുംബൈ: നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് നടൻ ​വിവേക്​ ഒബ്​റോയിക്ക്​ 500 രൂപ പിഴയിട്ട്​ മുംബൈ ട്രാഫിക്​ പൊലീസ്​. മാസ്​കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ചതിനാണ് ​ ശിക്ഷ. മുംബൈ സാന്തക്രൂസ്​ ട്രാഫിക്​ പൊലീസിന്റെതാണ് ​ നടപടി.വിവേക്​ ഒബ്​റോയിക്കെതിരെ മുംബൈ പൊലീസും ​കേസെടുത്തിട്ടുണ്ട്​.മാസ്​ക്​ ധരിക്കാത്തതിനാണ്​ കേസ്​. വിവേക് തന്നെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത് .

വാല​ന്റൈൻ ദിനത്തിൽ ഭാര്യക്കൊപ്പം സഞ്ചരിക്കുമ്പോഴാണ്​ ഒബ്​റോയി പൊലീസിന്‍റെ പിടിയിലായത്​. ഹെൽമറ്റ്​ ധരിക്കാത്തതിന്​ പിഴ ശിക്ഷയും മാസ്​ക്​ ഇല്ലാത്തതിന്​ ഐ.പി.സി സെക്ഷൻ 188, 269 പ്രകാരം ഒബ്​റോയിക്കെതിരെ കേസെടുക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ മുംബൈ പൊലീസ്​ വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!