ബി.എസ്സ്.സി നഴ്സിംഗ്: ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അലോട്ട്മെന്റ്

ബി.എസ്സ്.സി നഴ്സിംഗ്: ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അലോട്ട്മെന്റ്

ബി.എസ്സ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ സർക്കാർ നഴ്സിംഗ് കോളേജുകൾ, സർക്കാർ/സ്വാശ്രയ പാരാമെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവർ www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയതായി കോളേജ്/കോഴ്സ് ഓപ്ഷനുകൾ ഫെബ്രുവരി 20,21 നൽകാം.

മുൻ അലോട്ട്മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Leave A Reply
error: Content is protected !!