ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗാല്‍വാൻ താഴ്വരയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന.ചൈനീസ് മാധ്യമമായ ഷെയ്ന് ഷിവേയാണ് വിഡിയോ പുറത്തുവിട്ടത്.
2020 ജൂണ്‍ മാസത്തിലാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത് .ഇതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തായത് . കൊല്ലപ്പെട്ട സൈനികരുടെ പേരും ചൈന പുറത്തുവിട്ടിരുന്നു. അതിർത്തിയിൽ ആദ്യമായാണ് തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന തുറന്ന് സമ്മതിക്കുന്നത്.
അഞ്ച് സൈനികര്‍ മാത്രമെ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ 30 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യയുടെ നിഗമനം . അതെ സമയം ഗാൽവൻ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും വീരമൃത്യു വരിച്ചിരുന്നു.
ചൈന പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒരു വലിയ നദി മുറിച്ചുകടക്കുന്നത് കാണം. മുന്നോട്ട് പോകുന്നവരില്‍ ചിലരെ സൈനികര്‍ തന്നെ തടയുന്നതും വ്യക്തമാണ് .