സ്ഥാനങ്ങൾ മോഹിച്ചു ബിജെപി യിൽ ചേക്കേറുന്നു : ഇവർക്കൊക്കെ വിവരമില്ലേ ?

സ്ഥാനങ്ങൾ മോഹിച്ചു ബിജെപി യിൽ ചേക്കേറുന്നു : ഇവർക്കൊക്കെ വിവരമില്ലേ ?

ഇവർക്കൊക്കെ വിദ്യാഭ്യാസത്തിന് പുറമെ വിവരവും ഉണ്ടെന്നാണ് കരുതിയത് . പക്ഷെ ഇപ്പോൾ അത് തോന്നുന്നില്ല . ഇവരെ കുറിച്ചൊക്കെ സാധാരണ ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനമുണ്ടായിരുന്നു . അത് അവർതന്നെ കളഞ്ഞുപുളിക്കുകയാണ് .

നടൻ സുരേഷ് ഗോപിയുടെ സ്ഥിതി തന്നെ മാതൃകയാക്കിയാൽ മതി . അദ്ദേഹം ബിജെപി യിൽ എത്തിയതോടെ ഉള്ള സിനിമയും പോയി . ഇപ്പോൾ ഏത് സിനിമ എടുത്താലും എട്ടു നിലയിൽ പൊട്ടുന്ന സ്ഥിതിയായി , ഇദ്ദേഹത്തിന്റെ സിനിമ സംഘികൾ പോലും കാണുന്നില്ല .

മെട്രോമാൻ ഇ ശ്രീധരന് പിന്നാലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതൽ പേരെ  ബി.ജെ.പിയിൽ എത്തിക്കാൻ ശ്രമം തുടങ്ങി . പയ്യോളി എക്‌സ്‌പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷയെ ആണ് ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നതെന്നാണ് ലഭിക്കുന്ന വിവരം.

കേന്ദ്രനേതൃത്വത്തിന്റെ ആശിർവാദത്തോടെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇതിനുവേണ്ടി ചുക്കാൻ പിടിക്കുന്നത്. കെ.സുരേന്ദ്രന്റെ വിജയയാത്രയിൽ വച്ചായിരിക്കും പി.ടി ഉഷയും ബി.ജെ.പിയിൽ ചേരുകയെന്നാണ് വിവരം.

കർഷക സമര വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചുകൊണ്ടുളള ട്വിറ്റർ ക്യാമ്പയിനിൽ പി.ടി ഉഷയും ഉണ്ടായിരുന്നു. അന്നു തന്നെ ഉഷയുടെ ബി.ജെ.പി അനുഭാവത്തെ കുറിച്ചുളള ചർച്ചകളും തുടങ്ങിയിരുന്നു. ഇപ്പോൾ ബിജെപി യിൽ വന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു കേന്ദ്ര കായിക മന്ത്രാലയത്തിൽ ഒരു സ്ഥാനവും ഓഫർ ചെയ്തിട്ടുണ്ടെന്നാണ് കേൾക്കുന്നത് .

ആ സ്ഥാനത്തിലാണ് ഉഷ വീണത് . സ്ഥാനം കൊടുത്തില്ലെങ്കിലും ഓഫർ ചെയ്യാൻ ചിലവൊന്നുമില്ലല്ലോ . ഇങ്ങനെ ഓഫർ ചെയ്ത കൊണ്ട് വന്നവരിൽ പലരും ഇപ്പോൾ ഗതിയില്ലാതെ അലയുകയാണ് . തുഷാർ വെള്ളാപ്പള്ളിയും പി സി ജോർജ്ജും പി സി തോമസും ഉൾപ്പെടെയുള്ളവർ അനുഭവങ്ങൾ പറഞ്ഞു തരും .

പി.ടി ഉഷയ്‌ക്ക് പുറമെ സിനിമ രംഗത്ത് നിന്നും കൂടുതൽ പേരെ പാർട്ടിയിൽ എത്തിക്കാനുളള നീക്കം സജീവമായി തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതാരം ഉണ്ണി മുകുന്ദനുമായി സുരേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു.

എന്നാൽ കരാറിലേർപ്പെട്ട ചിത്രങ്ങൾ ഉണ്ടെന്നും ഭാവിയിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞുവത്രേ .സിനിമാനടി അനുശ്രീയുമായും ബി.ജെ.പി നേതാക്കൾ ചർച്ച നടത്തിയിരുന്നു.

എന്നാൽ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു അനുശ്രീ നേതാക്കളോട് പറഞ്ഞത്. താരത്തിന്റെ ബാലഗോകുലം ബന്ധം ഉൾപ്പടെയുളളവ നേരത്തെ വിവാദമായിരുന്നു. സീരിയൽ നടി നിഷാ സാരംഗുമായുളള ചർച്ചകൾ പുരോഗമിക്കുകയാണ്. നടി മല്ലികാ സുകുമാരനുമായുളള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന വിവരം.

പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചർച്ചയിൽ മല്ലിക സുകുമാരൻ പറഞ്ഞുവത്രേ . ചർച്ചയിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

അത് മതി അങ്ങനെയേ ആകാവൂ . അല്ലാതെ സിനിമയിലും സാമൂഹിക രംഗത്തുമൊക്കെ നിൽക്കുന്നവരെ ബിജെപിക്കാരെന്ന് ബ്രാൻഡ് ചെയ്‌താൽ അവരുടെ കഞ്ഞിയിൽ പാറ്റ വീഴും. വീട്ടിൽ ചൊരിയും കുത്തിയിരിക്കുന്ന നടീ നടന്മാർ ആണെങ്കിൽ ഇരു കൂട്ടർക്കും നല്ലതാ .

പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും . ബിജെപി ക്കു കൂലിക്ക് ആളിനെയും വിളിക്കണ്ടാ ഇവർക്ക് വേദിയും കിട്ടും .

രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ഇടവേള ബാബു അടക്കമുളള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ അണിചേർന്നിരുന്നു.

അതുകണ്ടുകൊണ്ടാണ് തൊട്ടുപിന്നാലെ സാംസ്‌ക്കാരിക രംഗം കേന്ദ്രീകരിച്ച് ബി.ജെ.പിയും നീക്കം സജീവമാക്കിയത്. കൂടുതൽ പുതിയ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും നൽകിയിരിക്കുന്ന നിർദ്ദേശം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ശ്രീശാന്ത്, ഭീമൻരഘു, രാജസേനൻ തുടങ്ങിയവർ ബി.ജെ.പിയിൽ അംഗത്വമെടുത്ത് സ്ഥാനാർത്ഥികളായത്. അവരുടെ ഇപ്പോഴത്തെ ഗതിയും അധോഗതിയാണ് .

പൊതുസമ്മതരെ രംഗത്തിറക്കി ഇത്തവണ കേരളത്തിൽ സ്വാധീനമുറപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ പദ്ധതി. എ പ്ലസ് മണ്ഡലങ്ങളിൽ പൊതുസമ്മതരെ മത്സരിപ്പിക്കുന്ന കാര്യവും പാർട്ടിയുടെ പരിഗണനയിലുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം സിറ്റിംഗ് സീറ്റ് ആയ നേമത്ത് ബി.ജെ.പിയ്‌ക്ക് ഭൂരിപക്ഷമുണ്ട്. അതു കൂടാതെ മഞ്ചേശ്വരം, കാസർകോട്, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനമുണ്ട്. ബി.ജെ.പിയുടെ പ്രധാന വിജയ പ്രതീക്ഷകളും ഇവിടങ്ങളിലാണ്.

പക്ഷെ വലിയ പ്രതീക്ഷകളൊന്നും വച്ച് പുലർത്തണ്ട . നിയമസഭയിൽ ഇത്തവണ കാലു കുത്തിക്കുകയില്ലന്ന് ശപഥം ചെയ്തിരിക്കുവാണ് എൽ ഡി എഫും യു ഡി എഫും . നേമം പോലും ബിജെപി ഇത്തവണ വിജയിക്കില്ല .

Leave A Reply
error: Content is protected !!