മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കെ സുരേദ്രൻ പറഞ്ഞതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, ഇടത് സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഈ ശ്രീധരൻ നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണെന്ന് ഇ ശ്രീധരൻ പറഞ്ഞു. മുഖ്യമന്ത്രി ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ലെന്നും ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്യമില്ലെന്നും ഇ ശ്രീധരൻ വിമര്‍ശിച്ചു. പലപ്പോഴും മന്ത്രിമാർക്ക് പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നടക്കുന്നത് അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ഇ ശ്രീധരൻ പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണ് സിപിഎമ്മിന് ഉള്ളതെന്നും ജനങ്ങളുമായി മുഖ്യമന്ത്രിക്ക് സമ്പര്‍ക്കം കുറവാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ശ്രീധരൻ വിമര്‍ശിച്ചു.

Leave A Reply
error: Content is protected !!