ചലച്ചിത്രമേള വേദിയില്‍ വാളയാര്‍ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചു

ചലച്ചിത്രമേള വേദിയില്‍ വാളയാര്‍ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചു

കൊച്ചി: ചലച്ചിത്രമേള വേദിയില്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് നീതി സമരം. ചലച്ചിത്രമേളയുടെ പ്രധാന വേദിയായ സരിത തിയറ്ററിന് മുന്നിലാണ് നീതി സമരം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് വാളയാര്‍ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്.

കേസിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് സമരസമിതി. ജനുവരി 26ന് ആണ് പെൺകുട്ടികളുടെ അമ്മ അനിശ്ചിത കാല സമരം ആരംഭിച്ചത്. സമരം കൂടുതൽ ശക്തമാക്കുന്നതിൻറെ ഭാഗമായി തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ നേരത്തെ അറിയിച്ചിരുന്നു. പോലീസ് സമരം അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെയും നടപടി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം. 2017 ജനുവരി 13ന് വാളയാറിൽ 13 വയസുകാരിയെയും 2017 മാർച്ച് നാലിന് സഹോദരിയായ ഒമ്പത് വയസുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave A Reply
error: Content is protected !!