ചെന്നിത്തലക്ക് നാണമില്ലേ ഒരുളുപ്പുമില്ലാതെ ഇങ്ങനെ ചെയ്യാൻ : സർക്കാർ ചിലവിൽ സർക്കാരിനെ കുറ്റം പറയുന്നു

ചെന്നിത്തലക്ക് നാണമില്ലേ ഒരുളുപ്പുമില്ലാതെ ഇങ്ങനെ ചെയ്യാൻ : സർക്കാർ ചിലവിൽ സർക്കാരിനെ കുറ്റം പറയുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുകയാണ് . ഈ മാസം ഒന്നിന് കാസർകോട് നിന്നാരംഭിച്ച ജാഥാ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടതിയതിന് ശേഷം ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കും.

വലിയ മാല പ്പടക്കമൊക്കെ പൊട്ടിച്ചു ആഘോഷമായിട്ടാണ് ജാഥാ തുടങ്ങിയത് . എങ്കിലും വടക്ക് നിന്നും തെക്കോട്ട് വന്നപ്പോൾ പലയിടത്തും നനഞ്ഞ പടക്കം പോലെയായിരുന്നു . അതായത് ആളുകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു .

പല സ്ഥലങ്ങളിലും സ്വീകരണങ്ങൾ ശുഷ്കമായിരുന്നു . സമാപന യോഗങ്ങളിൽ പോലും പ്രവർത്തകരുടെ പങ്കാളിത്തം നന്നേ കുറയായിരുന്നു . മറ്റു പല സ്ഥലങ്ങളിൽ നിന്നും ആളുകളെ ബസിലും മറ്റ് വാഹനങ്ങളിലും യോഗ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു .

രാഷ്ട്രീയ എതിരാളികൾ പറയും കൂലിക്ക് ആളിനെ ഇറക്കിയതാണെന്ന് . അതൊക്കെ പറഞ്ഞോട്ടെ . എന്നാലും എത്ര കൂലിക്ക് ആണെങ്കിലും അല്ലെങ്കിലും ഇറക്കിയിട്ടും പങ്കാളിത്തം കുറഞ്ഞു പോയത് ചെന്നിത്തലയുടെ കുഴപ്പം കൊണ്ടന്നുമല്ലല്ലോ .

അതൊക്കെ അവിടെ നിൽക്കട്ടെ . ഈ യാത്രയിൽ ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്ര ചെയ്യുന്നത് എങ്ങനെയാ ? സർക്കാർ ചിലവിൽ . അതായത് സർക്കാരിന്റെ കൊടിവച്ച കാറിൽ . മനസ്സിലായില്ലേ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനമായ 99 നമ്പരായുള്ള കേരള സർക്കാർ ഇന്നോവ ക്രെസ്റ്റ കാറിലാണെന്ന് .

അതായത് ഞാനും നിങ്ങളും നൽകുന്ന നികുതിപ്പണമായ സർക്കാർ ഖജനാവിൽ നിന്നും പണം ചിലവാക്കിയാണ് ഈ മാമാങ്കം നടത്തുന്നത് . എന്നിട്ട് വലിയ വായിൽ സർക്കാരിനെ തെറിയും പറയും . ഇത് ശരിയാണോ ഈ ധൂർത്ത് നടത്തിയിട്ടാ സർക്കാരിന്റെ ധൂർത്തിന്റെ ക്കുറിച്ചു ആരോപണമുന്നയിക്കുന്നത് .

ഇതിൽ ചെന്നിത്തലക്ക് എന്ത് ധാർമ്മികതയാണുള്ളത് . ഇതും ജനങ്ങളുടെ ചിലവല്ലേ ? ജാഥയിലുടനീളം സഞ്ചാരവും താമസവും ഭാഷണവുമെല്ലാം പാവം ജനങ്ങളുടെ അക്കൗണ്ടിൽ . അദ്ദേഹത്തിൻറെ ജീവിതമേ ജനങ്ങളുടെ അക്കൗണ്ടിൽ ആണെന്ന് ഞാൻ പറയാതെ തന്നെ മനസിലായല്ലോ .

മിസ്റ്റർ രമേശ് ചെന്നിത്തലേ താങ്കൾക്ക് അൽപ്പമെങ്കിലും ധാർമ്മികതയോ ഉളിപ്പോ ഉണ്ടെങ്കിൽ ആ കാർ ഉപയോഗിച്ചതിന്റെയും സർക്കാർ മന്ദിരങ്ങളിൽ താമസിച്ചതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും തുക കണക്കു കൂട്ടി സർക്കാർ ഖജനാവിൽ അടക്കണം .

അല്ലാതെ സർക്കാർ ഖജനാവിലെ പണമെടുത്ത് പുട്ടടിക്കുകയല്ല വേണ്ടത് . ഈ യാത്രകൊണ്ട് ജനങ്ങൾക്ക് എന്താണ് പ്രയോജനം ? ജനങ്ങൾക്ക് വേണ്ടിയാണോ താങ്കൾ യാത്ര നടത്തുന്നത് . താങ്കളുടെ പാർട്ടിക്കാർക്കും താങ്കൾക്കും വേണ്ടിയല്ലേ ഈ യാത്ര .

മറ്റ് രണ്ടു മുന്നണികളും യാത്രകൾ നടത്തുന്നുണ്ട് . അവരാരും സർക്കാർ വാഹനത്തിലെ സർക്കാർ ബംഗ്ലാവിലോ താമസിച്ചല്ല യാത്ര നടത്തുന്നത് . എൽ ഡി എഫ് ജാഥകൾ നയിക്കുന്ന വിജയ രാഘവനും ബിനോയ് വിശ്വവും അവരുടെ കാറുകളിലാണ് യാത്ര . അല്ലെങ്കിൽ സംഘാടക സമിതി ഏർപ്പെടുത്തുന്ന വാഹനങ്ങളിലായിരിക്കും .

ബിജെപി യും അതുപോലെ തന്നെയാണ് . നാഴികക്ക് നാല്പതുവട്ടം സർക്കാരിനെയും പൊതു ഖജനാവിനെയും കുറ്റം പറഞ്ഞിട്ട് അതെ പണി തന്നെ താങ്കളും ചെയ്യുന്നു . ഇത് ചോദിക്കാനും പറയാനും ആരുമില്ലേ ? എന്തിയെ ഇവിടുത്തെ വലതുപക്ഷ ആക്റ്റിവിസ്റ്റുകൾ ?

അവരുടെയൊക്കെ നാവിറങ്ങിപ്പോയോ ? അപ്പോൾ സർക്കാരിനെ എന്തും പറയാം അല്ലെ . താങ്കൾ പ്രതിപക്ഷ നേതാവാണ് താങ്കൾക്ക് എന്നല്ല ഓരോ പൗരനും സർക്കാരിനെ കുറ്റം പറയാം തെറ്റുകൾ ചൂണ്ടിക്കാട്ടാം തിരുത്തിക്കാം . പക്ഷെ കുറ്റം പറയുമ്പോൾ താങ്കൾ ആ കുറ്റം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം .

Leave A Reply
error: Content is protected !!