വി എഫ് പി സി കെ യുടെ പാളയത്തുള്ള സ്വാശ്രയ കർഷക സംഘത്തിൽ ഇന്നലെ നേന്ത്രക്കായ വില കിലോക്ക് 39 രൂപ വരെയെത്തി.
ഈ സമയങ്ങളിൽ കായ മൂപ്പെത്തിയ വാഴ കർഷകർക്കെല്ലാം കൃഷി വലിയ നഷ്ടം ഉണ്ടാക്കി.
എന്നാൽ വേനൽ ആരംഭിച്ചതും കായ വരവ് കുറഞ്ഞതുമാണ് ഇപ്പോൾ വില ഉയരാൻ കാരണമാകുന്നത്.കായവില കുത്തനെ കുറഞ്ഞപ്പോൾ കായ മാർക്കറ്റുകളിലെത്തിക്കാൻ പോലും കർഷകർ മടി കാണിക്കുന്ന സ്ഥിതിയുണ്ടായി. പൂവൻ കായക്ക് 30 രൂപയും ഞാലിപ്പൂവന് 30 രൂപയിൽ താഴെയുമാണ് ഇപ്പോൾ വില.