സൗദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി

സൗദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി

സൗദിയിലേക്ക് കടത്താൻ ശ്രമിച്ച  മയക്കുമരുന്ന് ഗുളികകൾ പിടികൂടി.കിഴക്കൻ സൗദിയിലെ ഖഫ്ജി സെക്റ്ററിലെ അതിർത്തി സേനയാണ് കടൽ, കര വഴിയുള്ള മയക്കുമരുന്ന് കടത്ത് പിടികൂടിയത്. ഖഫ്ജി ഗവർണറേറ്റിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ 750,000 ഗുളികകൾ പിടിച്ചെടുത്തതായി അതിർത്തി സേന വക്താവ് അറിയിച്ചു.

മയക്കുമരുന്ന് കള്ളക്കടത്തിന് ശ്രമിച്ചവർക്കെതിരായ പ്രാഥമിക നിയമ നടപടികൾ പൂർത്തിയായതായും പിടിച്ചെടുത്ത മയക്കുമരുന്നുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും വക്താവ് പറഞ്ഞു. മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിന്റെ വീഡിയോ അതിർത്തി സേന പുറത്ത് വിട്ടു.

Leave A Reply
error: Content is protected !!