താൽക്കാലിക പരിശീലകനും ഇന്ത്യ വിട്ടു, സ്റ്റീവൻ ഡയസ് ഇനി ഒഡീഷ പരിശീലകൻ

താൽക്കാലിക പരിശീലകനും ഇന്ത്യ വിട്ടു, സ്റ്റീവൻ ഡയസ് ഇനി ഒഡീഷ പരിശീലകൻ

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സിയെ ബാക്കിയുള്ള ലീഗ് മത്സരങ്ങളിൽ സഹപരിശീലകൻ സ്റ്റീവൻ ഡയസ് നയിക്കും. താൽക്കാലികമായി മുഖ്യ പരിശീലക സ്ഥാനം ഏറ്റിരുന്ന ജെറാഡ് പെയ്റ്റോൺ തന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കേണ്ടതു കൊണ്ട് ഇന്ത്യ വിടാൻ തീരുമാനിച്ചതാണ് ഒഡീഷയുടെ പുതിയ തീരുമാനത്തിന് കാരണം.

ഇനി രണ്ട് മത്സരങ്ങൾ ആണ് ഒഡീഷയ്ക്ക് ബാക്കിയുള്ളത് ഈ രണ്ട് മത്സരത്തിലും അവരെ സ്റ്റീവൻ ഡയസ് നയിക്കും.ഇനി രണ്ട് മത്സരങ്ങളും വിജയിച്ചാൽ പോലും ഒഡീഷയ്ക്ക് അവസാന സ്ഥാനത്ത് തന്നെയാകും ഫിനിഷ് ചെയ്യേണ്ടി വരിക. മുൻ ഇന്ത്യൻ താരമായ സ്റ്റീവൻ ഡയസ് ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഒഡീഷയിൽ സഹപരിശീലകനായി ചുമതലയേറ്റത്.

അവസാന സീസണിൽ ജംഷദ്പൂർ എഫ് സിയിൽ സഹിപരിശീലകന്റെ വേഷത്തിൽ സ്റ്റീവൻ ഡയസ് ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്ക് ഒക്കെ കളിച്ചിട്ടുള്ള താരമാണ് സ്റ്റീവൻ ഡയസ്. എയർ ഇന്ത്യ, മഹീന്ദ്ര യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ്, മുംബൈ എഫ് സി, ഡെൽഹി ഡൈനാമോസ് എന്നീ ക്ലബുകൾക്ക് ഒക്കെ വേണ്ടി ഡയസ് കളിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!