സൗദിയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു.നിയമം, വിദ്യാഭ്യാസം, റസ്റ്റാറൻറുകൾ, കഫേകൾ, ഹൈപർമാർക്കറ്റുകൾ എന്നീ രംഗത്തെ ജോലികളിൽ സ്വദേശിവത്ക്കരണം ഉടൻ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽരാജിഹി പറഞ്ഞു.
കരാറുകാരുടെയും കൺസൾട്ടിങ് പ്രഫഷനലുകളുടെയും ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വദേശികൾക്ക് എല്ലാ വകുപ്പുകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. മന്ത്രാലയങ്ങൾ, അർധ ഗവൺമെൻറ് സ്ഥാപനങ്ങൾ, സ്വകാര്യമേഖലയുമായി കരാറുണ്ടാക്കിയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ജോലിയിലേർപ്പെടുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനം പൂർത്തിയാക്കിയിട്ടുണ്ട്.