ദുബായിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ അബുദാബിയിലും പുതുക്കാം. സ്മാർട് സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത ശൃംഖല ഏകോപിപ്പിച്ചതോടെയാണ് ഇതര എമിറേറ്റിലെ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാൻ അവസരമൊരുങ്ങിയത്.
അബുദാബിയിൽ വാഹനം പാസ് ചെയ്യുമ്പോൾ ദുബായ് റജിസ്റ്റേർഡ് വാഹനമാണെന്നു പ്രത്യേകം പറയണം. പരിശോധനാ റിപ്പോർട്ട് ദുബായ് ആർടിഎയുടെ സൈറ്റിലാണ് അപ് ലോഡ് ചെയ്യേണ്ടത്. ഈ സംവിധാനം ഉള്ള പരിശോധനാ കേന്ദ്രത്തിൽ മാത്രമേ പാസ് ചെയ്യാവൂ. എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ഈ സംവിധാനമില്ലാത്തതിനാൽ ഇക്കാര്യം ചോദിച്ച് ഉറപ്പാക്കണം.
പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിൽ പാസ് സർട്ടിഫിക്കറ്റ് ആർടിഎയുടെ വൈബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. വിവരം എസ്എംഎസ് ആയി വ്യക്തികളെ അറിയിക്കും