‘ദൃശ്യത്തിൽ അസോസിയേറ്റ് എഡിറ്റര്‍ വിനായകന്റെ, ഭാഗ്യ ചിത്രമായ ദൃശ്യം 2

‘ദൃശ്യത്തിൽ അസോസിയേറ്റ് എഡിറ്റര്‍ വിനായകന്റെ, ഭാഗ്യ ചിത്രമായ ദൃശ്യം 2

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്‍റെ ആദ്യ ഭാഗത്തില്‍ അസിസ്റ്റന്‍റ് എഡിറ്ററാണ് വിനായക് . വിനായകിന്‍റെ ആദ്യ സിനിമ അന്ന് ദൃശ്യത്തിലേത് . സിനിമ പുറത്തിറങ്ങി ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായി മാറി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്‍റെ തുടര്‍ച്ചയില്‍ എഡിറ്ററായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുകയാണ് വിനായകിന്.ദൃശ്യം സിനിമ വിനായക് എന്ന എഡിറ്ററുടെ ഭാഗ്യ ചിത്രമാണ്.
ചില കുഞ്ഞു കുഞ്ഞു കാര്യങ്ങൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ സമ്മാനിക്കുമേന്ന് വിനായക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

വി.എസ് വിനായകിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

എന്‍റെ ലൈഫിൽ വലിയ പ്രത്യേകതകൾ നിറഞ്ഞൊരു ചിത്രമാണ് ദൃശ്യം. ആദ്യമായി എന്‍റെ പേര് ഒരു സിനിമയുടെ opening credits ൽ കാണിക്കുന്നത് ദൃശ്യത്തിൽ ആയിരുന്നു. ASSOCIATE EDITOR – VS Vinayak എന്ന്

വർഷങ്ങൾക്ക് ശേഷം “തമ്പി” എന്ന തമിഴ് സിനിമയിലൂടെ ആ പോസ്റ്റിൽ ചെറിയൊരു പ്രൊമോഷൻ കിട്ടി.എങ്കിലും മലയാളമാണല്ലോ നമ്മുടെ സെന്‍റിമെന്‍റ്. EDITOR / VS VINAYAK എന്ന ടാഗ് ആദ്യം സ്‌ക്രീനിൽ വരേണ്ടിയിരുന്ന മലയാള സിനിമ “റാം” ആയിരുന്നു. കൊറോണ ഇടക്ക് ഇടങ്കോലിട്ടതുകൊണ്ട് പടത്തിന്‍റെ ചിത്രീകരണം നീണ്ടു പോയി.

ആ വിഷമത്തിലിരിക്കുന്ന ഗ്യാപ്പിലേക്കാണ് ദൃശ്യം 2 കടന്നു വരുന്നത്. ആദ്യമായി ASSOCIATE EDITOR എന്ന് സ്‌ക്രീനിൽ കാണിച്ച സിനിമയുടെ രണ്ടാം ഭാഗത്തിൽത്തന്നെ ആദ്യമായി EDITOR എന്ന് സ്‌ക്രീനിൽ കാണിച്ചുകൊണ്ട് മലയാളത്തിൽ ഹരിശ്രീ കുറിക്കാൻ സാധിച്ചു.

ചില കുഞ്ഞു കുഞ്ഞു കാര്യങ്ങൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ സമ്മാനിക്കും..

ദൃശ്യം – assistant ആയി ജോലി ചെയ്ത രണ്ടാമത്തെ സിനിമ.

ദൃശ്യം 2 – Main Editor ആയി പൂർത്തിയാക്കിയ രണ്ടാമത്തെ സിനിമ.

ഈ രണ്ടു സിനിമകളുടെയും റിലീസ് ഡേറ്റുകൾ തമ്മിൽ കൃത്യം രണ്ട് മാസത്തെ വ്യത്യാസം.DEC 19 & FEB 19

ഇതൊക്കെക്കൊണ്ടാണ് നിമിത്തങ്ങളിൽ വിശ്വസിക്കാൻ എനിക്കിഷ്ടം.

Leave A Reply
error: Content is protected !!