പത്തനംതിട്ട ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 559 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര് വിദേശത്ത് നിന്ന് വന്നവരും, 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 388 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 53566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 48099 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 3 പേരടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) നിരണം സ്വദേശി (75) പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 2) 03.02.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശിനി (70) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 16.02.2021 ന് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 16.02.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം തെക്കേക്കര സ്വദേശി (85) 18.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. ജില്ലയില്‍ ഇന്ന് 559 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 47544 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5703 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 5404 പേര് ജില്ലയിലും, 299 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.67 ശതമാനമാണ്.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 68 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 108 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 694 കോളുകള്‍ നടത്തുകയും, 5 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.