ദൃശ്യം 3; ഉണ്ടാകുമെന്ന്‌ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍

ദൃശ്യം 3; ഉണ്ടാകുമെന്ന്‌ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍

ദൃശ്യം 2 വിന്റെ മൂന്നാം ഭാഗം വരുന്നതിന്‍റെ സൂചന നല്‍കി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ദൃശ്യം 3 സിനിമ ജീത്തുവിന്‍റെ മനസ്സിലുണ്ടെന്നും അദ്ദേഹത്തിന്‍റെ സംസാരത്തിൽ നിന്നാണ് അത് മനസിലായതെന്നും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

ദൃശ്യം 3 സിനിമയെക്കുറിച്ച് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും സംസാരിക്കുന്നുണ്ടെന്നും അങ്ങനെയൊരു സിനിമ പുറത്തിറങ്ങാന്‍ ഞങ്ങളെല്ലാം ആഗ്രഹിക്കുകയാണെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഇന്ന് പുറത്തിറങ്ങിയ ദൃശ്യം 2വിന് വലിയ പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.

അതെ സമയം ചിത്രത്തിന്‍റെ റീമേക്ക് എല്ലാ ഭാഷകളിലുമുണ്ടാകുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!