പാലക്കാട് : രാജ്യത്തെ പെട്രോൾ, ഡീസൽ, പാചകവാതക വില കുതിപ്പിനെതിരെ പുതുശ്ശേരി മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വാഹനം കെട്ടിവലിച്ചു പ്രതിഷേധിച്ചു. ഡി.സി.സി. ജനറൽസെക്രട്ടറി എസ്.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി. മുരുകാനന്ദൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിജയ് ഹൃദയരാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ശ്രീകുമാർ, കർഷക കോൺഗ്രസ് ജില്ലാസെക്രട്ടറി രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ പാലാഴി ഉദയകുമാർ, കൃഷ്ണനുണ്ണി, പി.ബി. ഗിരീഷ്, തുടങ്ങിയവർ സംസാരിച്ചു.