മലപ്പുറം: മലപ്പുറത്ത് രണ്ട് പേർക്ക് കുത്തേറ്റു. ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ ആണ് കുത്തേറ്റത്. തിരൂർ കൂട്ടായിയിൽ ആണ് സംഭവം. സാമ്പത്തിക തർക്കത്തെ തുടര്‍ന്നുണ്ടായ വാഴക്കൻ കത്തിക്കുത്തിൽ കലാശിച്ചത്.
ഇരുവരും പരസ്പരം സംഘർഷത്തിനിടെ കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി ,മൂസാൻ്റെ പുരക്കൽ മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്.