കുവൈത്തിൽ ഫൈസർ വാക്​സിന്റെ അഞ്ചാം ബാച്ച്​ ഞായറാഴ്​ച എത്തും

കുവൈത്തിൽ ഫൈസർ വാക്​സിന്റെ അഞ്ചാം ബാച്ച്​ ഞായറാഴ്​ച എത്തും

കുവൈത്തിൽ ഫൈസർ വാക്​സിന്റെ അഞ്ചാം ബാച്ച്​ ഞായറാഴ്​ച എത്തും.ഇ​തോ​ടെ രാ​ജ്യ​ത്തെ വാ​ക്​​സി​നേ​ഷ​ൻ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​യും. നേ​ര​ത്തെ ഫൈ​സ​ർ ക​മ്പ​നി വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ൾ അ​വ​ർ ഉ​ൽ​പാ​ദ​നം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. 15 കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്​​ത കോ​വി​ഡ്​ വാ​ക്​​സി​ൻ ​ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ ആ​ണ്. ഫൈ​സ​ർ വാ​ക്​​സി​ൻ മ​റ്റു വാ​ക്​​സി​നു​ക​ൾ​ക്ക്​ സ​മാ​ന​മാ​യി ചെ​റി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നും അ​ത്​ അ​പ​ക​ട​ക​ര​മ​ല്ലെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ കു​വൈ​ത്തി​ൽ ആ​ർ​ക്കും വാ​ക്​​സി​ൻ പാ​ർ​ശ്വ​ഫ​ലം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല

Leave A Reply
error: Content is protected !!