ദുബായിൽ കൊവിഡ് പോസിറ്റീവ് ആയവര്‍ വിവരം മറച്ചുവച്ചാൽ കര്‍ശന നടപടി

ദുബായിൽ കൊവിഡ് പോസിറ്റീവ് ആയവര്‍ വിവരം മറച്ചുവച്ചാൽ കര്‍ശന നടപടി

ദുബായിൽ കൊവിഡ് പോസിറ്റീവ് ആയവര്‍ വിവരം മറച്ചുവച്ചാൽ കര്‍ശന നടപടി. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം.പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നതിലൂടെ ശരിയായ ആരോഗ്യപരിചരണം ലഭിക്കാനും രോഗപ്പകര്‍ച്ച തടയാനും സാധിക്കും. കൊവിഡ് ഉള്‍പ്പെടെ സാംക്രമിക രോഗം ബാധിച്ചവരും സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുന്നതോടെ രോഗിയുടെ അവസ്ഥ മനസിലാക്കി ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കും. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തും.

Leave A Reply
error: Content is protected !!