കറുകച്ചാൽ : മുൻവൈരാഗ്യത്തെ തുടർന്ന് വീട്ടിലതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിച്ചയാൾ അറസ്റ്റിൽ. നെടുകുന്നം പാറയ്ക്കൽവീട്ടിൽ സനോജ് (23) ആണ് പിടിയിലായത് .അയൽവാസിയുംസാനോജൂം തമ്മിൽ നേരത്തെയും പ്രശ്നമുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് കറുകച്ചാൽ പോലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ട് സനോജ് ഇവരുടെ വീട്ടിലെത്തി അസഭ്യം പറയുകയും കല്ലെറിയുകയുമായിരുന്നു.ആക്രമണത്തിൽ നിലം പതിച്ച വീട്ടമ്മയെ വടികൊണ്ട് അടിച്ചു. തടയാനെത്തിയ സ്ത്രീയെയും പ്രതി ആക്രമിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.