ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: ബംഗളൂരുവിൽ രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: ബംഗളൂരുവിൽ രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ബെംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്ത് ബെംഗളൂരില്‍ എത്തിച്ചത് മുതല്‍ കൊച്ചി ക്രൈംബ്രാഞ്ചിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രവി പൂജാരിയെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്തിരുന്നു .

ബെംഗളൂരു സെക്ഷന്‍സ് കോടതിയെ സമീപിച്ചാണ് അറസ്റ്റിനുള്ള അനുമതി നേടിയത്. എന്നാല്‍ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ എറണാകുളം ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്റ് കിട്ടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപ്പാര്‍ലറിന് നേരെ വെടിവെപ്പ് ഉണ്ടായത് 2018 ഡിസംബറിലാണ്.

Leave A Reply
error: Content is protected !!