ഒടുവിൽ കോൺഗ്രസ്സ് ഹൈക്കമാൻഡും സമ്മതിച്ചു പിണറായി സർക്കാരിന് തുടർ ഭരണം കിട്ടുമെന്ന്

ഒടുവിൽ കോൺഗ്രസ്സ് ഹൈക്കമാൻഡും സമ്മതിച്ചു പിണറായി സർക്കാരിന് തുടർ ഭരണം കിട്ടുമെന്ന്

ഒടുവിൽ കോൺഗ്രസ്സ് ഹൈക്കമാണ്ടും സമ്മതിച്ചു കേരളത്തിൽ എൽ ഡി എഫ് വിജയിക്കുമെന്നും പിണറായി സർക്കാരിന് തുടര്ഭരണം കിട്ടുമെന്നും . നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം നടത്തിയ ആദ്യ സര്‍വേയിലാണ് നിരാശാജനകമായ ഈ കണ്ടെത്തൽ  .

ജനുവരിയിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നാണു ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍, പുതുമുഖസ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കി വീണ്ടും സര്‍വേ നടത്താന്‍ ബംഗളുരു ആസ്ഥാനമായ ഏജന്‍സിയെ നിയോഗിച്ചു.

അവര്‍ കഴിഞ്ഞ ആഴ്ച സര്‍വേ ആരംഭിച്ചു. കെ.പി.സി.സി. നേതൃത്വവും ഡി.സി.സികളും നല്‍കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക വിലയിരുത്തിയായിരുന്നു ആദ്യ സര്‍വേ. ആ പട്ടികയിലുള്ള ബഹുഭൂരിപക്ഷവും പലതവണ മത്സരിച്ച നേതാക്കളായിരുന്നു.

അവരെ ഒഴിവാക്കി, പുതുമുഖങ്ങളുടെ പട്ടിക തയാറാക്കി സര്‍വേ നടത്താനാണു ബംഗളുരു ഏജന്‍സിക്കു ഹൈ ക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. കോണ്‍ഗ്രസിന്റെ 21 സിറ്റിങ് എം.എല്‍.എമാരും മത്സരിക്കണമെന്ന കെ.പി.സി.സി. നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നു.

ഇവരില്‍ കെ.സി. ജോസഫ് ഇനി ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു. അദ്ദേഹത്തിനായി പുതിയ മണ്ഡലം കണ്ടെത്തണം. കുറഞ്ഞത് 90 സീറ്റില്‍ മത്സരിക്കാനാണു കോണ്‍ഗ്രസ് തീരുമാനം. ഇതില്‍ എം.എല്‍.എമാരുടേതൊഴികെ, ബാക്കി 69 മണ്ഡലങ്ങളില്‍ പകുതിയിടത്തും പുതുമുഖങ്ങളെ പരീക്ഷിക്കാനാണു ഹൈക്കമാന്‍ഡ് തീരുമാനം.

ഏതു ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും കഴിഞ്ഞതവണ പതിനായിരത്തില്‍ കൂടുതല്‍ വോട്ടിനു തോറ്റ ഒരു നേതാവിനും ഇക്കുറി സീറ്റ് നല്‍കില്ല. അവിടങ്ങളിലെല്ലാം പുതുമുഖങ്ങളെ ഇറക്കും. 5000 വോട്ടില്‍ താഴെ പരാജയപ്പെട്ടവര്‍ക്ക് ഒരവസരംകൂടി നല്‍കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി 23-നു സംസ്ഥാനത്തെത്തും.

അതിനു മുമ്പ് സര്‍വേ പൂര്‍ത്തിയാക്കും. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ഥിപ്പട്ടിക. മധ്യകേരളത്തില്‍നിന്നു പരമാവധി സീറ്റ് നേടാനാണു പദ്ധതി. അതിനായി എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പ്രത്യേക രൂപരേഖ തയാറാക്കും.

കോണ്‍ഗ്രസ് തനിച്ച് 50 സീറ്റെങ്കിലും നേടിയില്ലെങ്കില്‍ ഭരണം തിരിച്ചുപിടിക്കാനാകില്ലെന്ന വിലയിരുത്തലിലാണു ഹൈക്കമാന്‍ഡ്. ആദ്യ സർവ്വേയുടെ ഏകദേശ ഫലം നേതൃത്വത്തിന് ലഭിച്ചപ്പോൾ തന്നെ തല പുകഞ്ഞു ആലോച്ചിട്ടാണ് ഉദ്യോഗാർത്ഥികളെ സമരത്തിന് സ്പോൺസർ ചെയ്തത് .

സർവ്വേക്കാർ പറഞ്ഞത് ജനുവരിയിലെ സ്ഥിതിയിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ പച്ചപിടിക്കില്ലെന്നാണ് . ഫെബ്രുവരിയിൽ എങ്ങനെയും ചിത്രം മാറ്റണം . അതിനായി കണ്ടുപിടിച്ച തന്ത്രമാണ് ഉദ്യോഗാർത്ഥികളുടെ സമരം .

ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം എന്തിനാണ് ജോലി ലഭിക്കാൻ . കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്നും ജോലി കൊടുക്കണമത്രേ . അതെങ്ങനെ കൊടുക്കാനാ . താളായി ആൾതാമസമുള്ള ആർക്കെങ്കിലും പറയാൻ പറ്റുമോ ?

യു ഡി എഫിന് പറ്റുമോ ഏതു നിയമ പുസ്തകത്തിലാണ് അത് പറയുന്നത് ? അപ്പോൾ മനസ്സിലായില്ലേ ഇത് ആരുടെ ബുദ്ദിയിൽ ഉദിച്ച സ്‌പോൺസേർഡ് പ്രോഗ്രാമാണെന്ന് . ഇനിയും ജനങ്ങളെ പറ്റിക്കാൻ പറ്റില്ല . എല്ലാം എല്ലാവര്ക്കും മനസ്സിലായി .

Leave A Reply
error: Content is protected !!