ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ അവസാനിപ്പിച്ചു .
ഓഹരികൾ കനത്ത വില്പന സമ്മർദത്തിലായി. നിഫ്റ്റി 15,000ന് താഴെയെത്തി.

സെൻസെക്‌സ് 434.93 പോയന്റ് നഷ്ടത്തിൽ 50,889.76ലും നിഫ്റ്റി 137.20 പോയന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1175 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല.

ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ,ഒഎൻജിസി, , എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുപിഎൽ, ഇൻഡസിൻഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമണ്ടാക്കുകയുംചെയ്തു.

Leave A Reply
error: Content is protected !!