വ്യാപാരത്തിന് കരുത്ത് ; ദേ​ര​യി​ൽ വാ​ട്ട​ർ​ഫ്ര​ണ്ട്​ ഷോ​പ്പി​ങ്​ സെ​ൻ​റ​ർ

വ്യാപാരത്തിന് കരുത്ത് ; ദേ​ര​യി​ൽ വാ​ട്ട​ർ​ഫ്ര​ണ്ട്​ ഷോ​പ്പി​ങ്​ സെ​ൻ​റ​ർ

ദുബായ് : ദേ​ര ഐ​ല​ൻ​ഡി​ൽ പു​തി​യ വാ​ട്ട​ർ​ഫ്ര​ണ്ട്​ ഷോ​പ്പി​ങ്​ കേ​ന്ദ്രം സജ്ജമാകുന്നു . മി​ന റാ​ശി​ദ്, മി​ന അ​ൽ ഹം​റി​യ, ദേ​ര വാ​ർ​ഫേ​ജ്​ എ​ന്നി​വ​യു​ടെ സ​മീ​പ​ത്താ​യാ​ണ്​ സെ​ൻ​റ​ർ. ഡി.​പി വേ​ൾ​ഡും ന​ഖീ​ൽ മാ​ളും സ​ഹ​ക​രി​ച്ച്​ ര​ണ്ട്​ കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യി​ലാ​ണ്​​ സൂ​ഖ്​ അ​ൽ മ​ർ​ഫ നി​ർ​മി​ക്കു​ന്ന​ത്.2500ഓ​ളം സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​വും. ക​പ്പ​ൽ മാർഗമുള്ള ച​ര​ക്കു​ക​ൾ നേ​രി​ട്ട്​ ഇ​വി​ടേ​ക്ക്​ എ​ത്തി​ക്കാ​നാ​കു​മെ​ന്ന​തി​നാ​ൽ ചെ​റു​കി​ട, വ​ൻ​കി​ട വ്യാ​പാ​ര​ങ്ങ​ളു​ടെ ഹ​ബാ​യി മാ​റി​യേ​ക്കും ഈ ​ഷോ​പ്പി​ങ്​ സെ​ൻ​റ​ർ.

ഷോപ്പിംഗ് സെന്റർ ര​ണ്ട്​ മാ​സ​ത്തി​നു​ള്ളി​ൽ തു​റ​ന്നു ​കൊ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 100 ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം ഇ​വി​ടെ അ​നു​വ​ദി​ക്കു​മെ​ന്ന​തി​നാ​ൽ ​പ്ര​വാ​സി​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള വി​ദേ​ശ വ്യ​വ​സാ​യി​ക​ൾ​ക്ക്​ വ​ൻ​സാ​ധ്യ​ത​ക​ളാ​ണ്​ തു​റ​ക്കു​ന്ന​ത്. .

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ക​യ​റ്റു​മ​തി ഹ​ബാ​യ ദു​ബൈ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വ്യാ​പാ​രം എ​ത്തി​ക്കാ​ൻ സൂ​ഖ്​ അ​ൽ മ​ർ​ഫ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ പു​റ​മെ ആ​ഫ്രി​ക്ക, ഇ​റാ​ഖ്, യ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള കൂ​ടു​ത​ൽ ക​യ​റ്റു​മ​തിക​ൾ പു​തി​യ ഹ​ബ്​ വ​ഴി ന​ട​ക്കും. ചെ​റു​കി​ട സം​രം​ഭ​ക​ൾ​ക്ക്​ പോ​ലും ക​യ​റ്റു​മ​തി അ​വ​സ​ര​ങ്ങ​ളൊ​രു​ക്കാ​ൻ സൂ​ഖ്​ അ​ൽ മ​ർ​ഫ​ക്ക്​ ക​ഴി​യു​മെ​ന്ന്​ ന​ഖീ​ൽ മാ​ൾ അ​സെ​റ്റ്​​സ്​ ഓ​ഫി​സ​ർ ഒ​മ​ർ ഖൂ​രി പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!