നിനവുകൾ എന്ന സംഗീത ആൽബം ശ്രദ്ധനേടുന്നു

നിനവുകൾ എന്ന സംഗീത ആൽബം ശ്രദ്ധനേടുന്നു

പ്രണയദിനത്തിന് മുന്നോടിയായി റിലീസ് ചെയ്ത നിനവുകൾ എന്ന സംഗീത ആൽബം ശ്രദ്ധനേടുന്നു. ഒരു പെയിന്റിംഗ് ആർടിസ്റ്റിന്റെ മനസിലൂടെ കടന്നു പോകുന്ന കുറച്ച് പ്രണയ മുഹൂർത്തങ്ങളെയാണ് ആൽബത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ചെറുപ്പത്തിലേ പ്രണയനിമിഷങ്ങൾ ഓർത്തെടുക്കുകയാണ് അവളിവിടെ.

പ്രണയത്തിനു ലിംഗമില്ല എന്നത് പതിയെ അംഗീകരിച്ച് വരുന്ന ഈ കാലത്ത്, നിനവുകൾ LGBTQ വിഭാഗത്തിൽ പെടുന്ന മ്യൂസിക് വീഡിയോ ആയി അണിയറപ്രവർത്തകർ കരുതുന്നില്ല. പകരം, സ്വവർഗം പ്രണയം സാധാരണമായ ഒന്ന് മാത്രമാണ് എന്ന സന്ദേശമാണ് നൽകാൻ ശ്രമിച്ചിരിക്കുന്നത്.

സ്മിത ഭാസ്കറുടെ വരികൾക്ക് അർജുൻ രാജ്കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്. കാവ്യാ അജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

Leave A Reply
error: Content is protected !!