റാസൽ ഖൈമയിൽ സ്മാർട്ടായി റാക് പൊലീസ്

റാസൽ ഖൈമയിൽ സ്മാർട്ടായി റാക് പൊലീസ്

പൊലീസ് ആസ്ഥാന മന്ദിരത്തിന് മുന്‍വശത്തായി പുതുതായി പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിൽ നവീന സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കി മികച്ച സേവനം ലക്ഷ്യമിട്ട് റാസൽ ഖൈമ പോലീസ് . ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ എല്ലാ സേവനങ്ങളും ഇപ്പോൾ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും.

പ്രധാന ഓഫീസ് സമുച്ചയത്തിലേക്ക് പ്രവേശിക്കാതെ തന്നെ സർവീസുകൾ ലഭ്യമാക്കും . 1965ല്‍ റാക് പൊലീസ് സ്ഥാപിതമാകുമ്പോള്‍ കേവലം 100ഓളം ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്​. . റാസല്‍ഖൈമയില്‍ തൊഴില്‍ വിപണി സജീവമായതും ജനസംഖ്യ വര്‍ധനവിനുമൊപ്പം സമാധാനപാലക സംഘത്തിന്റെയും വലിപ്പം വര്‍ധിപ്പിച്ചു.

അതെ സമയം പുതിയ ആസ്ഥാന മന്ദിരങ്ങള്‍ക്കൊപ്പം വിവിധ വകുപ്പുകളും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് സ്​റ്റേഷനുകളും നിലവില്‍ വന്നു.2014 മുതല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയാണ് റാക് പൊലീസിനെ നയിക്കുന്നത്. ബ്രിഗേഡിയര്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദിയാണ് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍.

Leave A Reply
error: Content is protected !!