ന്യൂഡൽഹി: കർഷകസമരത്തിനിടെ മരിച്ച കർഷകന്റെ മൃതദേഹം ആശുപത്രിയിൽ എലി കരണ്ടനിലയിൽ. ഡൽഹി -ഹരിയാന അതിർത്തിയായ കുണ്ട്ലിയിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്ന 70 കാരന്റെ മൃതദേഹമാണ് എലി കരണ്ടത്. സോനിപത്തിലെ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.
പ്രക്ഷോഭത്തിനിടെ ബുധനാഴ്ച രാത്രിയാണ് രാജേന്ദ്ര സരോഹ മരിച്ചത്. മരണകാരണം വ്യക്തമല്ലാത്തതിനാൽ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചു.മൃതദേഹം ഫ്രീസറിൽനിന്ന് പുറത്തെടുത്തപ്പോൾ എലി കരണ്ടുതിന്ന നിലയിലായിരുന്നു. മുഖവും കാലുകളുമാണ് എലികൾ വികൃതമാക്കിയത്.
‘മൃതദേഹത്തിൽനിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവും പിതാവിന്റെ ദേഹത്തുണ്ടായിരുന്നു. ഇത് ഗ്രാമവാസികളുടെയും ഖാപ് പഞ്ചായത്തിെൻറയും പ്രതിഷേധത്തിന് ഇടയാക്കി’ -രാജേന്ദ്ര സരോഹയുടെ മകൻ വെളിപ്പെടുത്തി .അതെ സമയം സംഭവത്തെ പറ്റി അന്വേ ഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.