മലയിൻകീഴ് : രണ്ടു കിലോയോളം വരുന്ന കഞ്ചാവുമായി ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർ പിടിയിൽ . മലയിൻകീഴ് പോലീസാണ് പ്രതികളെ പിടികൂടിയത് . കള്ളിക്കാട് മൈലക്കര മഞ്ചാടിമൂട് ചാമവിളപ്പുറം പുഷ്പഗിരിയിൽ അമ്പാടി എന്നു വിളിക്കുന്ന ആർ.ഷാരോൺ(19), മണ്ണൂർക്കര കുറ്റിച്ചൽ സി.എസ്.ഐ. കോമ്പൗണ്ടിൽ ഷാജിതാ മൻസിലിൽ എ.അനന്തു(21) എന്നിവരെയാണ് മലയിൻകീഴ് പോലീസ് അറസ്റ്റുചെയ്തത്.
പ്രതികളെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്ക് മൂങ്ങോടുവച്ച് പോലീസ് തടയുകയായിരുന്നു. കൈവശമുണ്ടായിരുന്ന 1.850 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായി മലയിൻകീഴ് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.