ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. കേരളത്തിന്റെ പ്രകൃതി ഭം​ഗിക്കൊപ്പം ഇഴചേർന്നാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.

ദൈവത്തിന്റെ സ്വന്തം നാടുമായി പ്രണയത്തിൽ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 21 നാണ് സണ്ണി തിരുവനന്തപുരത്തെത്തിയത്. ഭർത്താവ് ഡാനിയേൽ വെബ്ബർ, മക്കലായ നിഷ, ആഷർ, നോഹ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കേരളത്തനിമയിൽ തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർട്ട് ഒരുക്കിയ സദ്യ ആസ്വദിക്കുന്ന സണ്ണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

കേരളസാരി അണിഞ്ഞ് മുല്ലപ്പൂവും ചൂടി സണ്ണി എത്തിയപ്പോൾ ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ് ധരിച്ചത്. മകൾ നിഷ പട്ടുപാവാടയാണ് അണിഞ്ഞത്.

Leave A Reply
error: Content is protected !!