ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി; ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണറുടെ ഉറപ്പ്

ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി; ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണറുടെ ഉറപ്പ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. പ്രശ്‌നങ്ങളെല്ലാം ഗവർണറെ ബോദ്ധ്യപ്പെടുത്താനായെന്നും അവർ പറഞ്ഞു.

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.  തന്നാലാവുന്നത് ചെയ്യാമെന്ന് വാക്ക് നല്‍കിയതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സമരത്തെ പിന്തുണയ്ക്കുന്ന ആരേയും തള്ളിക്കളയില്ല. മധ്യസ്ഥത്തിന് ഡിവൈഎഫ്‌ഐ എത്തിയപ്പോള്‍ സ്വീകരിച്ചത് അതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ ശോഭാ സുരേന്ദ്രന്‍ ഒരു അവസരമുണ്ടാക്കിയപ്പോള്‍ അത് പ്രയോജനപ്പെടുത്തിയതും അതുകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സെക്രട്ടറിയേ‌റ്റ് പടിക്കൽ 48 മണിക്കൂർ ഉപവാസം നടത്തിയിരുന്നു. ശോഭാ സുരേന്ദ്രന് ഒപ്പമാണ് ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ടത്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേ‌റ്റ് മുൻപ് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു. രാഷ്‌ട്രീയ ആയുധമായി സംഭവത്തെ പ്രതിപക്ഷം മാ‌റ്റുന്നത് തടയാനായിരുന്നു ഈ നടപടി.

Leave A Reply
error: Content is protected !!