ബംഗളൂരു: മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി വാട്സ്ആപ്പിൽ വിവസ്ത്രനായി വിഡിയോ കോളിലേർപ്പെട്ട യുവാവിന്കിട്ടിയത് എട്ടിന്റെ പണി .തത്സമയം വിഡിയോ റെക്കോർഡ് ചെയ്ത യുവതി ഭീഷണി തുടങ്ങി. വിഡിയോ പുറത്താക്കാതിരിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് യുവാവ് പൊലീസിൽ പരാതി നൽകി.
ബംഗളൂരു സ്വദേശിയായ അംബിത് കുമാർ മിശ്രയാണ് ശ്രേയ എന്ന യുവതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് .യുവതിക്ക് 20000 രൂപ നൽകി ‘സംഭവം’ ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് യുവാവ് നിയമ നടപടിയുമായി പോലീസിനെ സമീപിച്ചത് .
ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം . വൈവാഹിക വെബ്സൈറ്റ് വഴി പരിചയപ്പെടുകയും അംബിത്തിനെ വിവാഹം കഴിക്കാൻ ശ്രേയ സമ്മതം മൂളിയതോടെ ഇവർ പരസ്പരം സംസാരിക്കാൻ തുടങ്ങി . ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആവാനിരിക്കുകയാണ് താനെന്നാണ് യുവതി യുവാവിനോട് വെളിപ്പെടുത്തിയത് .
സംസാരത്തിനിടെ യുവതി അവരുടെ വസ്ത്രം അഴിക്കാൻ തുടങ്ങിയെന്നും തന്നോടും വിവസ്ത്രനാവാൻ ആവശ്യപ്പെട്ടുവെന്നും യുവാവ് പരാതിയിൽ ആരോപിക്കുന്നു .”ഞാൻ വിവസ്ത്രനായതോടെ അവൾ കോൾ റെക്കോർഡ് ചെയ്ത് ദൃശ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഫെബ്രുവരി ഏഴിന് ഞാൻ 20,000 രൂപ നൽകി. ഇപ്പോൾ അവൾ കൂടുതൽ പണം ആവശ്യപ്പെടുന്നു.” -അംബിത് മിശ്ര പരാതിയിൽ ആരോപിച്ചു.