സൈക്കിൾ യാത്രികനെ ഇടിച്ച് തെറിപ്പിച്ച് കാർ ; സി.സി.ടി.വിയിൽ കുടുങ്ങിയ പ്രതി പിടിയിൽ

സൈക്കിൾ യാത്രികനെ ഇടിച്ച് തെറിപ്പിച്ച് കാർ ; സി.സി.ടി.വിയിൽ കുടുങ്ങിയ പ്രതി പിടിയിൽ

മൊഹാലി (പഞ്ചാബ്​): അതിവേഗത്തിൽ പാഞ്ഞ കാർ എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന സൈക്കിൾ യാത്രക്കാരനെ ഇടിച്ചുതെറുപ്പിച്ചു .ഇടിയുടെ ആഘാതത്തിൽ യുവാവ് കാറിനുകളിലേക്ക്​ തെറിച്ചുവീണെങ്കിലും അതു ഗൗനിക്കാതെ ഡ്രൈവർ കാറോടിച്ച് പോയി . 35കാരനായ യോഗേന്ദറാണ് ഗുരുതര പരിക്കുകളോടെ പത്തു കിലോമീറ്ററിലധികം കാറിൽ ചലനമറ്റു കിടന്നത് .

ഒടുവിൽ ആളൊഴിഞ്ഞ സ്​ഥലത്ത്​ ബോധമറ്റ ആ ശരീരം ഇറക്കിവെച്ച്​ കാർ ഡ്രൈവർ മുങ്ങി . പൊലീസ്​ എത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ​ യോഗേന്ദറിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു .നഗരത്തിൽ എയർപോർട്ട്​ റോഡിലെ സിറക്​പൂർ ഏരിയയിലാണ്​ ഞെട്ടിക്കുന്ന സംഭവം നടന്നത്​.

അതിവേഗത്തിൽ പാഞ്ഞ കാർ എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന സൈക്കിൾ യാത്രക്കാരനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യോഗേന്ദർ കാറിനുകളിലേക്ക്​ തെറിച്ചുവീണെങ്കിലും അതു ഗൗനിക്കാതെ ഡ്രൈവർ മുന്നോട്ട് പായുകയായിരുന്നെന്ന് പൊലീസ്​ സൂപ്രണ്ട്​ രൂപീന്ദർദീപ്​ കൗർ സോഹി പറഞ്ഞു.

തുടർന്ന് ​ സണ്ണി എൻക്ലേവിനരികെയുള്ള ഷോറൂമുകൾക്കിടയിൽ ശരീരം ഇറക്കിവെച്ച്​ ഇയാൾ സ്​ഥലംവിടുകയായിരുന്നു. ശേഷം വഴിയാത്രക്കാരനാണ് വിവരം പൊലീസിന്​ കൈമാറിയത് . പിന്നീട് അദ്ദേഹത്തെ ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽനിന്ന്​ ഫത്തേഹ്​ഗർ സാഹിബ്​ ജില്ലക്കാരനായ നിർമൽ സിങ്ങാണ്​ പ്രതിയെന്ന്​ പൊലീസ്​ കണ്ടെത്തി. ഇയാളെ പിന്നീട്​ അറസ്റ്റ്​ ചെയ്​തു.കാർ പോലീസ് കസ്റ്റഡിയിലെടുത്തു . സി.സി.ടി.വി ദൃശ്യങ്ങളിൽ കാറിനുമുകളിൽ യോഗേന്ദർ ചലനമറ്റുകിടക്കുന്നത്​ വ്യക്​തമാണ്.

Leave A Reply
error: Content is protected !!