ഇന്ധന ചോർച്ച; എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി

ഇന്ധന ചോർച്ച; എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരലാൻഡിംഗ് നടത്തി. ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ട് വ​ന്ന വി​മാ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. ഇ​ന്ധ​ന ചോ​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് നിലത്തിക്കിയത്.

വിമാനം അടിയന്തര ലാൻഡിംഗ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു.  ഫ​യ​ർ​ഫോ​ഴ്സ്, ആം​ബു​ല​ൻ​സ് ഉ​ൾ​പ്പ​ടെ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും പു​റ​ത്തി​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. വി​മാ​ന​ത്തി​ൽ എ​ത്ര യാ​ത്ര​ക്കാ​രു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​ വ​ന്നി​ട്ടി​ല്ല. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

Leave A Reply
error: Content is protected !!