ആറു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ചേതേശ്വര്‍ പൂജാര ഐ.പി.എല്ലിലേക്ക്

ആറു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ചേതേശ്വര്‍ പൂജാര ഐ.പി.എല്ലിലേക്ക്

ചെന്നൈ: അങ്ങനെ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജായ ഐ.പി.എല്ലിന്റെ ഭാഗമാകുന്നു.

ചെന്നൈയിൽ വ്യാഴാഴ്ച നടന്ന ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് 50 ലക്ഷം രൂപയ്ക്ക് പൂജാരയെ സ്വന്തമാക്കിയത്.

നേരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായി കളിച്ചിട്ടുള്ള പൂജാരയെ 2014-ന് ശേഷം ആരും തന്നെ ലേലത്തിൽ വാങ്ങിയിരുന്നില്ല.

ഐ.പി.എല്ലിൽ 30 മത്സരങ്ങൾ കളിച്ചിട്ടുള്ള പൂജാര 390 റൺസ് നേടിയിട്ടുണ്ട്.

Leave A Reply
error: Content is protected !!