അത്യാധുനിക രീതിയിൽ ആദ്യത്തെ എ.സി ടെർമിനൽ ബെംഗളുരുവിൽ

അത്യാധുനിക രീതിയിൽ ആദ്യത്തെ എ.സി ടെർമിനൽ ബെംഗളുരുവിൽ

രാജ്യത്തെ ആദ്യത്തെ കേന്ദ്രീകൃത എ.സി ടെർമിനൽ ബെംഗളുരുവിൽ സജ്ജമാകുന്നു .ഫെബ്രുവരി അവസാനത്തോടെയാകും ടെർമിനൽ അനാവരണം ചെയ്യുക .ഇതിന്റെ ചിത്രങ്ങൾ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ പുറത്തുവിട്ടു.

നഗരത്തിലെ ബയപ്പനഹള്ളി പ്രദേശത്തെ റെയിൽവെ ടെർമിനൽ ഭാരത്‌രത്‌ന എം വിശ്വശരയ്യരുടെ പേരിലാകും അറിയപ്പെടുക. അത്യാധുനിക സൗകര്യങ്ങളോടെ നിർമച്ച ടെർമിനലിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

4,200 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. രണ്ട് സബ് വെകളോടൊപ്പം എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്. എട്ട് ലൈനുകളുള്ള ടെർമിനലിൽ ഏഴു പ്ലാറ്റ്‌ഫോമുകളുമുണ്ട് . പ്രതിദിനം 50 ട്രയിനുകൾ ഓടിക്കാൻ സൗകര്യമുള്ളതാണ് ടെർമിനൽ. എസ്‌കലേറ്ററുകളും ലിഫ്റ്റുകളും ഏഴ് പ്ലാറ്റ്‌ഫോമുകളിലും സജ്ജീകരിച്ചിട്ടുണ്ട് .

ബെംഗളുരു വിമാനത്താവളത്തിന്റെ മാതൃകയിൽ രൂപകല്പനചെയ്ത ടെർമിനലിൽ ഉയർന്ന ക്ലാസ് കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റൽ തത്സമയ പാസഞ്ചർ ഇൻഫോർമേഷനുള്ള വിഐപി ലോഞ്ച്, ആഡംഭര ഫുഡ് കോർട്ട് എന്നിവയുമുണ്ട്.

Leave A Reply
error: Content is protected !!