തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ നിയമനം നടത്താനായി പോസ്റ്റുകൾ ഉണ്ടാക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അക്രമം ഉണ്ടാക്കാൻ ചിലർ മനപൂർവം ശ്രമിക്കുകയാണ്. ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു.
കൂടുതല്‍ പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടു. കൂടുതല്‍ പോസ്റ്റ് ഉണ്ടാക്കി. ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടു; ലിസ്റ്റ് നീട്ടി. ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായല്‍ അത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ തന്നെ നിയോഗിച്ചു. ഓരോ പ്രശ്നത്തിലും സര്‍ക്കാര്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയല്ലേ- മന്ത്രി ചോദിച്ചു.
പക്ഷെ പ്രതിപക്ഷത്തിന് ഇതിങ്ങനെ അക്രമത്തിനും മറ്റുമുള്ള വേദിയാക്കി വളര്‍ത്തണമെന്ന് ആഗ്രഹമുണ്ട്. ചെയ്യേണ്ട എല്ലാക്കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവധി അവസാനിച്ച സിപിഒ റാങ്ക് പട്ടിക പുനസ്ഥാപിക്കാൻ കഴിയില്ല. യു.ഡി.എഫ് 5000 ത്തിൽ അധികം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് സമരം ചെയ്യുന്നതെന്നും തോമസ് ഐസക് ചോദിച്ചു.