ദക്ഷിണ അമേരിക്കയിലെ മഞ്ഞുവീഴ്ചയും ശീതക്കാറ്റും ; മരണസംഖ്യ 33 ആയി

ദക്ഷിണ അമേരിക്കയിലെ മഞ്ഞുവീഴ്ചയും ശീതക്കാറ്റും ; മരണസംഖ്യ 33 ആയി

ദക്ഷിണ അമേരിക്കയില്‍ വീശിയടിച്ച ശീതക്കാറ്റില്‍ മരണസംഖ്യ 33 ആയി ഉയർന്നു . ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിക്ഷാമം കാരണം ബുദ്ധിമുട്ടുന്നത് . ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെക്‌സസ് സംസ്ഥാനത്തെ 70 ലക്ഷത്തോളം പേർക്ക് ശുദ്ധജലവും ലഭിക്കാതായി .മൂന്ന് പതിറ്റാണ്ടിനിടയിലെ അതിരൂക്ഷമായ ശൈത്യമാണ് അമേരിക്കൻ ജനത നേരിടുന്നത് .

ടെക്‌സസ്, മിസോറി, ഡാലസ്, മിസിസിപ്പി, ലൂസിയാന, കെന്റക്കി, വെര്‍ജീനിയ, ഹൂസ്റ്റണ്‍, നോര്‍ത്ത് കരോലിന, മിസൗറി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാം കടുത്ത ദുരിതത്തിലാണ്. നാലിഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയുമുണ്ട്.

പടിഞ്ഞാറന്‍ ടെക്സസിലെ കാറ്റാടി യന്ത്രങ്ങള്‍ മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉത്പാദനം തകിടം മറിഞ്ഞു .അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാന്‍ ജനം അമിതമായി വൈദ്യുതി ഉപയോഗിച്ചതും വിതരണശൃംഖലകളെ ബാധിച്ചു. നിലവില്‍ വീടുകള്‍ക്കുള്ളില്‍പ്പോലും തണുപ്പ് പ്രതിരോധിക്കാനാവാതെ ജനം വിറയ്ക്കുകയാണ് അതിശൈത്യം മൂലം റോഡ് അപകടങ്ങള്‍ കൂടി .ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 70 ലക്ഷത്തോളം ആളുകള്‍ക്കു ശുദ്ധജലവും കിട്ടാതായി. പൈപ്പിലൂടെ ലഭിക്കുന്ന ജലം തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ പ്രതിസന്ധി ഘട്ടത്തിൽ കോവിഡ് വാക്സിൻ വിതരണവും നിർത്തിവച്ചിരിക്കുകയാണ് .

Leave A Reply
error: Content is protected !!