സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വിറ്റ്‌ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വിറ്റ്‌ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്‍പ്പന നടത്തി പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം.  സമരം 26ാം ദിവസത്തിലേക്ക് കടന്നു. സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് പ്രതീകാത്മക മീന്‍വില്‍പ്പന നടത്തി പ്രതിഷേധിക്കുന്നത്.  സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലാണ് ഉദ്യോഗാര്‍ഥികള്‍ മീന്‍വില്‍പ്പന നടത്തുന്നത്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇവരെ സന്ദര്‍ശിച്ചു, ഉദ്യോഗാര്‍ഥികളുടെ മീന്‍ വാങ്ങിക്കൊണ്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

സര്‍ക്കാരില്‍ നിന്ന് ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാട് വരാത്ത സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് നീക്കം. ഉദ്യോഗാര്‍ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച ഉപവാസം അനുഷ്ഠിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. ശോഭ സുരേന്ദ്രന്‍റെ 48 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. അതേസമയം എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരിനാഥും നടത്തിവരുന്ന നിരാഹാരം ആറാം ദിവസത്തിലേക്ക് കടന്നു. 

Leave A Reply
error: Content is protected !!