സിനിമയിൽ തിരക്കഥയ്ക്ക് അമിതപ്രാധാന്യമില്ല : എസ് ഹരീഷ്

സിനിമയിൽ തിരക്കഥയ്ക്ക് അമിതപ്രാധാന്യമില്ല : എസ് ഹരീഷ്

എറണാകുളം:  മീശയിലെ വിവാദങ്ങളിൽ തുടങ്ങി ജെല്ലിക്കെട്ടിലൂടെ ഓസ്കറിൽ വരെ എത്തി നിൽക്കുന്ന എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എസ് .ഹരീഷിനു ഇത്തവണത്തെ കൊച്ചി രാജ്യാന്തര ചലച്ചിത്ര മേള അദ്ദേഹം ആദ്യം പങ്കെടുത്ത 1999-ലെ കൊച്ചി മേളയുടെ ഓര്മ പുതുക്കൽ കൂടിയാണ് .അന്ന് ആദ്യം കണ്ട അക്കിറോ കുറസോവ സംവിധാനം ചെയ്യത ഡ്രീംസ് സിനിമയുടെ  ഓർമ്മകൾ എഴുത്തുകാരന്റെ മനസ്സിൽ മായാതെ നില്കുന്നു . കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന ഇരുപത്തഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള സവിശേഷമാകുന്നത് ജനപങ്കാളിത്തം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

 

സംവിധായകൻ്റെ മനസിലാണ് സിനിമ സംഭവിക്കുന്നത് . തിരക്കഥ സംവിധായകനെ സഹായിക്കുന്ന കുറിപ്പുകൾ മാത്രമാണ്  .ചുരുളിയും ജെല്ലികെട്ടും ചെറുകഥകളുടെ രൂപാന്തരങ്ങൾ ആണെങ്കിലും അവക്ക് മൂലകഥയുമായി  ആഴത്തിൽ  ബന്ധമില്ല  വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ട പുസ്തകമാണ് മീശ . മീശക് ലഭിച്ച അംഗീകാരങ്ങൾ പ്രിയപ്പെട്ടതാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!