ഒടുവിൽ തുറന്ന് സമ്മതിച്ച് ചൈന ; ഗൽവാന്‍ താഴ്‌വരയിൽ സൈനികർ കൊല്ലപ്പെട്ടു ; പേരുകൾ പുറത്ത്

ഒടുവിൽ തുറന്ന് സമ്മതിച്ച് ചൈന ; ഗൽവാന്‍ താഴ്‌വരയിൽ സൈനികർ കൊല്ലപ്പെട്ടു ; പേരുകൾ പുറത്ത്

ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ടതായി സമ്മതിച്ച് ചൈന . ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ ജീവൻ പൊലിഞ്ഞ സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായാണ് ചൈന സ്ഥിരീകരിച്ചത് .

കൊല്ലപ്പെട്ടവരുടെ പേരുകൾ ചൈന പുറത്തു വിട്ടിട്ടുണ്ട് . ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ
ഇതാദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് തുറന്നു സമ്മതിക്കുന്നത്. ഈ അഞ്ച് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎൽഎ കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകൾ കൂടി ചൈന ഇപ്പോഴാണ് പുറത്തുവിടുന്നത്

അതെ സമയം അതിർത്തി സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് ഭാഗത്ത് നിരവധി ആൾനാശമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അപകടത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ചൈന തയാറായിരുന്നില്ല. പിഎൽഎ കമാൻഡർ ക്വി ഫാബോവ, ചെൻ ഹോങ്ജുൻ, ചെൻ സിയാങ്റോങ്, സിയാവോ സിയുവാൻ, വാങ് ഴൗറാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

നിരവധി ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയെങ്കിലും ചൈന അതെല്ലാം തള്ളിയിരുന്നു . ഇതിന് പുറമെ ആൾനാശം സംബന്ധിച്ച് അമേരിക്കൻ – റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചുവെങ്കിലും ചൈന തുറന്നു സമ്മതിച്ചിരുന്നില്ല.

ഗൽവാന്‍ താഴ്‌വരയിലെ സംഘർഷം അപ്രതീക്ഷിതമല്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും അതും ചൈന നിഷേധിച്ചിരുന്നു. സംഘർഷത്തിനിടെ ഇന്ത്യൻ സൈനികരിൽ പലരും കുത്തനെയുള്ള ചെരിവിലേക്കു വീണാണു വീരമൃത്യു വരിച്ചതെന്നും കഴിഞ്ഞ വർഷം പുറത്തു വന്ന റിപ്പോർട്ടിലുണ്ട്. ചൈനീസ് ഭാഗത്ത് നിരവധിപേർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് ചൈന തള്ളിയിരുന്നു.

Leave A Reply
error: Content is protected !!