എംബാപ്പെ റയൽ മാഡ്രിഡിൽ നിന്ന് കൂടുതൽ അകന്നു കഴിഞ്ഞതായി ജോർജ് വാൾഡാനോ.

എംബാപ്പെ റയൽ മാഡ്രിഡിൽ നിന്ന് കൂടുതൽ അകന്നു കഴിഞ്ഞതായി ജോർജ് വാൾഡാനോ.

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലെത്തുമെന്ന് കരുതിയിരുന്ന പിഎസ്‌ജി താരം കെയ്‌ലിൻ എംബാപ്പെ സ്പാനിഷ് ക്ലബ്ബിൽ നിന്ന് മുൻപത്തേക്കാളും അകന്നതായി ജോർജ് വാൾഡാനോ.

ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ എംബാപ്പെ നേടിയ ഹാട്രിക്ക് അദ്ദേഹത്തിന്റെ മൂല്യങ്ങളുടെ തോത് മാറ്റിയെന്ന് ചൂണ്ടിക്കാട്ടിയ വാൾഡാനോ, ഈ പ്രകടനത്തോടെ എംബാപ്പെ പിഎസ്‌ജിയിൽ തുടരാനുള്ള സാധ്യത വർധിച്ചുവെന്നാണ് വിശ്വസിക്കുന്നത്.

ബാഴ്സലോണക്കെതിരായ ഹാട്രിക്കിന് ശേഷം എംബാപ്പെയെ വാനോളം പ്രശംസിച്ച വാൾഡാനോ, ടീമെന്ന നിലയിൽ പിഎസ്‌ജിയും മത്സരത്തിൽ മികച്ചു നിന്നതായി ചൂണ്ടിക്കാട്ടി. വരുന്ന സമ്മറിൽ എംബാപ്പെക്ക് പകരം മെസിയെ കൊണ്ടു വരാൻ ഇപ്പോൾ പി എസ് ജിക്ക് താല്പര്യമുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ഓൺഡ സെറോയുടെ എൽ ട്രാൻസിസ്റ്റർ പരിപാടിയിൽ സംസാരിക്കവെ വാൾഡാനോ വ്യക്തമാക്കി.

Leave A Reply
error: Content is protected !!