ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം.ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. മൂന്ന് ലഷ്ക്കർ ഭീകരർ കൊല്ലപ്പെട്ടതായി കശ്മീർ സോൺ ഐ.ജി. പി.വിജയകുമാറാണ് അറിയിച്ചത്. ഭീകരരിൽ നിന്നും തോക്കുകളും ഗ്രനേഡുകളും കണ്ടെത്തി.
അതേസമയം ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഇന്ന് പുലർച്ചെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു പോലീസുദ്യോഗസ്ഥൻ വീരമൃത്യു വരിച്ചതായും മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.