കാർഷിക നിയമങ്ങൾക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്

കാർഷിക നിയമങ്ങൾക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്

കാർഷിക നിയമങ്ങൾക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്. തുടർ സമര പരിപാടികൾ സംയുക്ത സമര സമിതി ഉടൻ തീരുമാനിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ മഹാ പഞ്ചായത്തുകൾ തുടരുകയാണ്.

തെരഞ്ഞെടുപ്പ് അടുത്തെത്തി നിലക്കുന്ന ബംഗാളിലേക്ക് മാർച്ച് നടത്താൻ തയ്യാറാകാനാണ് രാകേഷ് ടികായത്തിന്റെ നിർദേശം. നാളെ മഹാരാഷ്ട്രയിൽ മഹാ പഞ്ചായത്ത് ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായത് ചൂണ്ടിക്കാട്ടി സർക്കാർ പരിപാടിക്ക് അനുമതി നൽകിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലും മഹാ പഞ്ചായത്തുകള്‍ തുടരുകയാണ്.

Leave A Reply
error: Content is protected !!