കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ഹോട്ടൽ ബുക്കിംഗ് നിര്‍ബന്ധമാക്കി

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ഹോട്ടൽ ബുക്കിംഗ് നിര്‍ബന്ധമാക്കി

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ഹോട്ടൽ ബുക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടു വ്യോമയാന വകുപ്പിന്‍റെ സർക്കുലർ. കുവൈത്ത് മുസാഫിർ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്നും മുഴുവൻ യാത്രക്കാരും സ്വന്തം ചെലവിൽ രണ്ടു തവണ പി.സി.ആർ പരിശോധനക്ക് വിധേയമാക്കണമെന്നും വിമാനക്കമ്പനികൾക്കുള്ള സർക്കുലറിൽ പറയുന്നു.

കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ഈ മാസം 21 മുതൽ കുവൈത്തിലെത്തുന്ന യാത്രക്കാർ കുവൈത്ത് മുസാഫിർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഏഴു ദിവസം ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയണം . ആറാം ദിവസം പി.സി.ആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈന്‍ കൂടി പൂർത്തിയാക്കണം . ഇതനുസരിച്ചു എല്ലാ യാത്രക്കാരും രണ്ടു തവണ നിർബന്ധമായും പി.സി.ആർപരിശോധനക്ക് വിധേയമാകേണ്ടി വരും

Leave A Reply
error: Content is protected !!