ഐടിസി ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന ഐ പി എല്ലിന്റെ ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് ക്രിസ് മോറിസിന് .16 .25 കോടിരൂപയാണ് ക്രിസ് മോറിസിന് ലഭിച്ചത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിലകൂടിയ പ്ലെയറായി മാറി മോറിസ്.
14.25 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് മാക്സ്വെലിനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊഈൻ അലിക്കും ഉയർന്ന തുകയാണ് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സാണ് താരത്തെ ഏഴ് കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.
സ്റ്റീവ് സ്മിത്തിനെ 2.20 കോടി രൂപയ്ക്ക് ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി. ശിവം ദുബെയ്ക്ക് 4.4 കോടി രൂപയാണ് ലഭിച്ചത്. കേരള ടീം നായകൻ സച്ചിൻ ബേബിയെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സച്ചിൻ ബേബിയെ വീണ്ടും ബാംഗ്ലൂർ ടീമിലെത്തുന്നത്.