കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫുജൈറയിലും കടുത്ത നിബന്ധനകൾ. പൊതുബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങൾ 70 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാവൂ. ഷോപ്പിങ് മാളുകളിൽ 60 ശതമാനവും തിയേറ്ററുകൾ, കായികകേന്ദ്രങ്ങൾ, ഹോട്ടൽ നീന്തൽക്കുളങ്ങൾ, പൊതുഗതാഗതസേവനങ്ങൾ എന്നിവയെല്ലാം 50 ശതമാനംശേഷിയിലും മാത്രമേ പ്രവർത്തിക്കാവൂ.
എല്ലാ സംഗീത പരിപാടികളും സാമൂഹിക സമ്മേളനങ്ങളും താത്കാലികമായി നിർത്തിവെച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. കൂടാതെ റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ മേശകൾ തമ്മിൽ രണ്ട് മീറ്റർ ദൂരമുണ്ടായിരിക്കണം. ഒരു ടേബിളിൽ പരമാവധി നാലുപേരേ പാടുള്ളൂ.